തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ വനിതാദിനം ആചരിച്ചു

 

തൊടുപുഴ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ഇരുചക്ര വാഹന റാലി നടത്തി.
ആശുപത്രി അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലി തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ പട്ടണത്തെ
പൂര്‍ണ്ണമായി ചുറ്റി റാലി ഹോസ്പിറ്റല്‍ അങ്കണത്തില്‍ തിരികെ എത്തി. മൂലമറ്റം സെന്റ് ജോസഫ്‌സ്് കോളേജിലെ എം. എസ്. ഡബ്ലിയു. ഡിപ്പാര്‍ട്ട്‌മെന്റിലെയും എന്‍. എസ്. എസ്. യൂണിറ്റിലെയും വനിതകള്‍ക്കായി കോളേജില്‍ വച്ച് മെഡിക്കല്‍ സെമിനാര്‍ നടത്തി. ഡെര്‍മറ്റോളജി ആന്‍ഡ് കോസ്‌മെറ്റോളജി വിഭാഗത്തിലെ ഡോ. ആന്‍ ജോര്‍ജ,് കാന്‍സര്‍ രോഗ വിഭാഗത്തിലെ ഡോ. അസിയ എ.എല്‍. എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. സെന്റ് ജോസഫ്‌സ്് കോളേജിലെ എം.എസ്.ഡബ്ലിയു. ഡിപ്പാര്‍ട്ട്‌മെന്റിലെ വനിതകള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ചാഴികാട്ട് ആശുപത്രിയില്‍ സംഘടിപ്പിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടേഴ്‌സ് ആയ ഡോക്ടര്‍ മീന സോമന്‍ ഡോക്ടര്‍ എലിസബത്ത് ജോസഫ് ഡോക്ടര്‍ അനുജ സെബാസ്റ്റ്യന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

Back to top button
error: Content is protected !!