കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം: അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെയും ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനാചരണം സംഘട്പ്പിച്ചു. സംസ്ഥാന വനിതാഫെഡ് ഡയറക്ടര്‍ മേരി ജോര്‍ജ് തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ വേദി പ്രസിഡന്റ്് അംജദ എം. സെയ്ദ് അധ്യക്ഷത വഹിച്ചു. നിലത്തെഴുത്ത് അധ്യാപിക ഒ.ഐ. സരസമ്മ, വനിതാ സംരംഭക മഞ്ജു സിനോയ്, സംസ്ഥാനതല കരാട്ടെ ചെമ്പന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഗ്രീഷ്മ ലാലു ദീര്‍ഘകാലം സി.ഡി.എസ്. പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച ലൂസി ജോസഫ്, സി.ഡി.എസ്. അംഗം സന്ധ്യ മനോജ്, എ.ഡി.എസ്. അംഗം ഷാഹിന ഷൗക്കത്ത് എന്നിവരെയും ചടങ്ങില്‍ ആദരിച്ചത്. ലൈബ്രറി സെക്രട്ടറി മോഹനന്‍ മാടവന, വനിതാ വേദി സെക്രട്ടറി ഓമന എം.എന്‍. എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!