പല്ലാരിമംഗലത്ത് വനിതാ ദിനാഘോഷം

പല്ലാരിമംഗലം: പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ദിനാഘോഷം പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷരീഫ റഷീദ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീന്‍, അബൂബക്കര്‍ മാങ്കുളം, റിയാസ് തുരുത്തേല്‍, നസിയ ഷെമീര്‍, എ.എ രമണന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.എം നിസീമ, ഷീബ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. പിന്നോക്ക വികസന കോര്‍പ്പറേഷന്‍വഴി അയല്‍ക്കുട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പയും ചടങ്ങില്‍ വിതരണംചെയ്തു. 1.56 കോടിരൂപയാണ് 25 അയല്‍ക്കൂട്ട സംഘങ്ങള്‍ക്കായി 5 ശതമാനം പലിശയില്‍ വായ്പയായി നല്‍കിയത്.

 

Back to top button
error: Content is protected !!