സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പോത്താനിക്കാട്: മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനാ പള്ളി പിതൃവേദി, കെസിവൈഎം സംഘടനകള്‍ ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ: ജെയിംസ് ക്യാമ്പ് വരാരപ്പിള്ളി ഉദ്ഘാടനം ചെയ്തു. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് അനില്‍ കല്ലട അധ്യക്ഷത വഹിച്ചു. ഡോ. തെരേസ്, സി. ജെസ്ലിന്‍, മാണി പിട്ടാപ്പിള്ളില്‍, സി. ഫീന, പാട്രിക് കല്ലട, ഡോ. ജുബില്‍ പി മാത്യു, ഡോ. ആനി പോള്‍, ഡോ. നിതിന്‍ ചാക്കോ, ഡോ. ടോംലിന് താന്നിക്കല്‍, ബിബിന്‍സ് ബേബി, ജോമിറ്റ ജോബി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!