നാടോടി സ്ത്രീകളടങ്ങുന്ന മോഷണ സംഘത്തെ പിടികൂടി.

 

മൂവാറ്റുപുഴ: വൺവേ ജംഗ്ഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മോഷണത്തിന് ശ്രമിച്ച നാടോടി സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തെ പിടികൂടി. നാടോടി സ്ത്രീകളും ഇവരെ ഉപയോഗിച്ചു മോഷണ ശ്രമം നടത്തിയ മലയാളികളും അടങ്ങുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ വൺവേ ജംഗ്ഷനു സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഇരുമ്പ് കമ്പികൾ കടത്തുന്നതിനിടയിൽ കാർ മെറ്റൽ കൂനയിൽ കുടുങ്ങുകയായിരുന്നു. ഇവിടെ നിന്ന് കാർ കയറ്റാനുള്ള ശ്രമത്തിനിടെ ഈ പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെടുകയും, അവർ സ്ഥലത്ത് എത്തുകയും തുടർന്ന് മോഷണവസ്തു കാറിനുള്ളിൽ കണ്ടതോടെ മോഷ്ടാക്കളെ തടയുകയായിരുന്നു. പെരുമ്പാവൂർ തൊടുപുഴ സ്വദേശികളായ 3 മലയാളികളും, തമിഴ്, ഹിന്ദി ഭാഷ സംസാരിക്കുന്ന 2 നാടോടി സ്ത്രീകളുമാണ് കാറിലുണ്ടായിരുന്നത്. മോഷണശ്രമം നാട്ടുകാർ പിടികൂടിയതോടെ തലകറങ്ങുന്നതുപോലെയും, അപാസ്മാര ബാധിതരെ പോലെയും അഭിനയിച്ചു. എന്നാൽ കൂടുതൽ ആളുകൾ ഇടപെട്ടതോടെ ഇവർ ഇത്തരം കള്ളത്തരങ്ങൾ അവസാനിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചില്ല. പോലീസ് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചെങ്കിലും ഇവർ വീണ്ടും അപസ്മാര ബാധിതരെ പോലെ റോഡിൽ കിടന്നു ഉരുളുക യും ബഹളമുണ്ടാക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട ശേഷം കാറിന്റെ താക്കോൽ കസ്റ്റഡിയിലെടുത്ത് മടങ്ങി. പോലീസ് പോയതോടെ ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താക്കോൽ പോലീസ് കൊണ്ടു പോയതിനാൽ കാറിൽ രക്ഷപ്പെടാനായില്ല. വാഹനം ഇവിടെ ഉപേക്ഷിച്ച ശേഷം സംഘം ഇവിടെ നിന്നും വളരെ വേഗത്തിൽ രക്ഷപ്പെട്ടു.

Back to top button
error: Content is protected !!