മൂവാറ്റുപുഴയിലെ മൂന്നിടങ്ങളില്‍ പോളിംഗ് മെഷ്യന്‍ തകരാറിലായി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മൂന്നിടങ്ങളില്‍ പോളിംഗ് മെഷ്യന്‍ തകരാറിലായതോടെ വോട്ടെടുപ്പ് നിര്‍ത്തിവെയ്ക്കേണ്ടിവന്നു. മുളവൂര്‍ ജിയുപിഎസ് 20, 22 ബൂത്തുകളിലും, രണ്ടാര്‍ക്കര എസ്എബിടിഎം സ്‌കൂള്‍ 115-ാം ബൂത്തിലും, പായിപ്ര ജിയുപിഎസ് രണ്ടാം ബൂത്തിലുമാണ് യന്ത്ര തകരാര്‍ നേരിട്ടത്. യന്ത്രം തകരാറിലായതോടെ 1 മണിക്കൂര്‍ വൈകി വോട്ടിംഗ് പുനരാരംഭിച്ചു. യന്ത്രം തകരാറിലായ സ്ഥലങ്ങളില്‍ വോട്ടിംഗ് സമയം നീട്ടിനല്‍കിയേക്കും. ഇന്ന വൈകിട്ട് 6നാണ് പോളിംഗ് അവസാനിക്കുക

 

Back to top button
error: Content is protected !!