ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

പെരുമ്പാവൂര്‍: 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പോലീസ് പിടിയില്‍. ആസാം നൗ ഗാവ് സ്വദേശി മൊഫിജുല്‍ അലി (24) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമില്‍ നിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അതിഥിത്തൊഴിലാളികളുടെ ഇടയിലാണ് വില്‍പ്പന. നൂറ് ഗ്രാമോളം കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശികളായ ശൈനുല്‍ ഇസ്ലാം, മുഹമ്മദ് ഷമീര്‍ ആലം, ബഡ്ജഹാന്‍ അലി എന്നിവരെ കണ്ടന്തറ ബംഗാള്‍ കോളനിയില്‍ നിന്നു പിടികൂടി. പെരുമ്പാവൂര്‍ മത്സ്യ ചന്തക്ക് സമീപം മദ്യം പകര്‍ത്തി വില്‍പ്പന നടത്തിയ നൗഗാവ് സ്വദേശി ഹേമന്‍ നാഥ് (24)നെയും പോലീസ് അറസ്റ്റ് ചെയ്തു. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ. രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റം, എഎസ്‌ഐമാരായ ലാല്‍ മോഹന്‍, പി.എ. അബ്ദുള്‍ മനാഫ്, സീനിയര്‍ സിപിഒ മാരായ ടി.എ. അഫ്‌സല്‍, ടി.എന്‍. മനോജ് കുമാര്‍ , ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!