റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

കൂത്താട്ടുകുളം: സ്വകാര്യ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജി (53) ആണ് മരിച്ചത്. കൂത്താട്ടുകുളം – ഇടയാര്‍ റോഡില്‍ ചെള്ളയ്ക്കപ്പടിയില്‍ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം ഇതേ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും, അംബിക ബസിനടിയില്‍പെടുകയുമായിരുന്നു. സ്ഥലത്ത് എത്തിയ കൂത്താട്ടുകുളം അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് അംബികയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: Content is protected !!