വ​ന്യ​മൃ​ഗ ശ​ല്യം: ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​തി​രേ വി​ധി​യെ​ഴു​തു​മെ​ന്ന് യു​ഡി​എ​ഫ്

കോതമംഗലം: വന്യമൃഗ ശല്യം ഒഴിവാക്കാനായി യാതൊന്നും ചെയ്യാത്ത സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി. കോതമംഗലം നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ ജനങ്ങള്‍ വന്യ മൃഗശല്യത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി യാതൊന്നും ചെയ്യാത്ത ബിജെപി സര്‍ക്കാരിനെതിരേയും എട്ട് വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ശക്തമായ പ്രതികരണം കോതമംഗലത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ഭരണ വൈകല്യങ്ങളും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണ പരിപാടികളാണ് പ്രധാനമായും നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഷിബു തെക്കുംപുറം, ജനറല്‍ കണ്‍വീനര്‍ കെ.പി. ബാബു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: Content is protected !!