പാലക്കുഴയില്‍ ബൈക്ക് യാത്രക്കാരന് സൂര്യാഘാതമേറ്റു

കൂത്താട്ടുകുളം: കനത്ത ചൂടില്‍ കൂത്താട്ടുകുളം പാലക്കുഴയില്‍ ബൈക്ക് യാത്രക്കാരന് സൂര്യാഘാതമേറ്റു. പാലക്കുഴ കോഴിപ്പിള്ളി പൊട്ടനാനിക്കല്‍ അജിക്കാണ് സൂര്യാഘാതമേറ്റത്. വ്യാഴാഴ്ച മൂവാറ്റുപുഴയിലേക്ക് ബൈക്കിലെത്തിയ അജിക്ക് വൈകുന്നേരമായപ്പോള്‍ കൈയ്യില്‍ പുകച്ചില്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കൈയുടെ വിവിധ ഭാഗങ്ങളില്‍ കുമിളകള്‍ രൂപപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യാഘാതം ഏറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചത്

Back to top button
error: Content is protected !!