ജനം ആഗ്രഹിക്കുന്നത് എല്‍ഡിഎഫിന്റെ സമ്പൂര്‍ണ്ണ തോല്‍വി : ചാണ്ടി ഉമ്മന്‍

ഇടുക്കി: പിണറായി വിജയനും സംഘവും കാത്തിരിക്കുന്നത് ചരിത്രത്തിലെ സമ്പൂര്‍ണ്ണ പരാജയമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സര്‍ക്കാര്‍ വേറെയില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡല പൊതു പര്യടനം ഗാന്ധി നഗര്‍ കോളനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. ഒരവസരത്തിനായി കേരള ജനത കാത്തിരിക്കുകയാണ്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമായി ജനം വിധിയെഴുതുമെന്നും ചാണ്ടി ഉമ്മന്‍. എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, എം.എന്‍ ഗോപി, എ.പി ഉസ്മാന്‍, എം.ജെ ജേക്കബ്, സി.പി സജീല്‍, ജോയി കൊച്ചുകരോട്ട്, ഷൈനി സജി, എം.കെ നവാസ്, അഗസ്തി അഴകത്ത്, വിജയകുമാര്‍ മറ്റക്കര, ജെയ്‌സണ്‍ കെ ആന്റണി, കെ.ബി സെല്‍വം, അനില്‍ ആനക്കനാട്, ഡി.ഡി ജോസഫ്, കെ.കെ കുര്യന്‍, ജോയി വര്‍ഗീസ്, സാം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലൂടെയാണ് ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചത്. രാവിലെ ഗാന്ധിനഗര്‍ കോളനിയില്‍ നിന്നും ആരംഭിച്ച് താന്നികണ്ടം, പെരുംങ്കാല, മണിയാറന്‍കുടി, മുസ്ലിം പള്ളിക്കവല, ഭൂമിയാംകുളം, മുളകുവള്ളി, പള്ളിതാഴെ, തടിയമ്പാട്, കരിമ്പന്‍, അട്ടിക്കളം, ചുരുളി, ആല്‍പാറ, ചുരുളിപതാല്‍, മഴുവടി, വെണ്മണി, പഴയരികണ്ടം, പൊന്നരത്താന്‍, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളല്‍ എത്തിയ പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് വോട്ടര്‍മാര്‍ നല്‍കിയത്. പതിനാറാംകണ്ടം നിരപ്പ്, താഴെ പതിനാറാംകണ്ടം, മുരിക്കാശേരി, ജോസ്പുരം, ദൈവംമേട്, വാത്തിക്കുടി, പെരുംതോട്ടി, കനകക്കുന്ന്, തോപ്രാംകുടി, മേലേചിന്നാര്‍, ചെമ്പകപ്പാറ എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് ശേഷം പര്യടനം. ചിന്നാര്‍, മങ്കുവ, കമ്പളികണ്ടം, ചിന്നാര്‍ നിരപ്പ്, പണിക്കന്‍ കുടി, മുള്ളരികുടി, കൈലാസം, പെരിഞ്ചാംകുട്ടി, മുനിയറ, കൊമ്പോടിഞ്ഞാല്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ച ശേഷം വൈകിട്ട് പാറത്തോട് സമാപിച്ചു.

Back to top button
error: Content is protected !!