പല്ലാരിമംഗലത്ത് വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു: പ്രതികളെ പിടികൂടാനാവാതെ പോലീസ്

പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തില്‍ വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോകുന്നത് പതിവായിട്ടും മോഷ്ടാക്കളെ പിടി കൂടാനാവാതെ പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഏഴ് വാഹനങ്ങളില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയത്. ബുധനാഴ്ച രാത്രി അടിവാട് തെക്കേ കവലയില്‍ നിര്‍ത്തിയിട്ടിരുന്ന പടിഞ്ഞാറെവീട്ടില്‍ ഇബ്രഹാമിന്റെ ഉടമസ്ഥയിലുള്ള മിനിലോറിയുടെയും, സമീപത്തെ പൂത്തുംവീട്ടില്‍ താജിന്റെ ഓട്ടോറിക്ഷയുടെയും ബാറ്ററികള്‍ മോഷണം പോയി. ഇബ്രാഹിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഐഷര്‍ ലോറിയുടെ ബാറ്ററി ഞായാഴ്ച രാത്രിയില്‍ മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ഇവര്‍ പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പല്ലാരിമംഗംലത്ത് നിന്ന് നാല് ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ മോഷണം പോയിരുന്നു. മോഷണം തുടര്‍ക്കഥയായിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിനാവാത്തതില്‍ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ശക്തമാണ്.

 

Back to top button
error: Content is protected !!