പല്ലാരിമംഗലം പഞ്ചായത്തില്‍ അങ്കണവാടി പ്രവേശനോത്സവം

പല്ലാരിമംഗലം: പഞ്ചായത്ത് എട്ടാം വാര്‍ഡ് അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജിമോള്‍ റഫീഖ് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മൊയ്തു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ നിസാമോള്‍ ഇസ്മയില്‍, അങ്കണവാടി ലെവല്‍ മോണിട്ടറിംഗ് കമ്മിറ്റി അം്ഗം സലീം മുകളേല്‍, സിഡിഎസ് മെമ്പര്‍ പ്രിയ സതീഷ് അങ്കണവാടി വര്‍ക്കര്‍ ഉഷ ശ്രീധര്‍, ഹെല്‍പ്പര്‍ കെ പി ആമിന തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടേയും, അമ്മമാരുടേയും വിവിധ കലാ പരിപാടികളും അരങ്ങേറി.

Back to top button
error: Content is protected !!