കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ വിവിധ ഇടങ്ങളിലായി പൈപ്പുകൾ പൊട്ടുന്നത് പ്രതിഷേധത്തിനിടയാക്കുന്നു.

*ഫോട്ടോ: നെൽസൺ പനയ്ക്കൽ.*

മൂവാറ്റുപുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ വിവിധ ഇടങ്ങളിലായി പൈപ്പുകൾ പൊട്ടുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. വേനൽ അടുത്തതോടെ കുടിവെള്ള ക്ഷാമം മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും രൂക്ഷമാണ്.ഇ സാഹചര്യത്തിലാണ് വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴാക്കുന്നത്.ആഴ്ചകൾ പിന്നിട്ടാലും നന്നാക്കാൻ വേണ്ട നടപടി അധികാരികൾ കൈകൊള്ളുന്നില്ലെന്നും ആരോപണമുണ്ട്.കുടിവെള്ളത്തിനായി ജലഅതോറിറ്റിയുടെ പൈപ്പ് ജലവിതരണം ആശ്രയിക്കുന്നവരാണ് ഏറെയും.കർഷകർക്ക് കൃഷിക്ക് ആവിശ്യമായ വെള്ളം ലഭിക്കാത്തത് കൃഷിയെയും ബാധിച്ചു

അടുത്തിടെ കനാലുകളിലൂടെ വെള്ളം എത്തിയത് ചിലപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരവും,കൃഷിക്കും സഹായകവുമായി.എന്നാലും നാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നതിനാൽ ഇവിടങ്ങളിൽ ബുദ്ധിമുട്ട് തുടരുകയാണ്…

ഫോട്ടോ….പുളിഞ്ചുവടു കവലയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

Back to top button
error: Content is protected !!