ഓടകളില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു: രാത്രി സമയങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാണമെന്ന് ജനപ്രതിനിധികള്‍

പായിപ്ര : തൃക്കളത്തൂര്‍ സംഗമംപടി എം.സി റോഡിന്‍ വശങ്ങളിലുള്ള ഓടയില്‍ കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയതായി പരാതി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി വിനയനാണ് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയത്. എം.സി റോഡിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഓടകളില്‍ തൃക്കളത്തൂര്‍ പ്രദേശത്ത് രാത്രി സമയങ്ങളില്‍ മാലിന്യം തള്ളുന്നത് നിരന്തര സംഭവമായി മാറിയിരിക്കുകയാണ്. നാട്ടുകാരും ജനപ്രതിനിധികളും പലതപണ പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും, രാത്രി സമയങ്ങളില്‍ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയാലെ മാലിന്യം തള്ളുന്നവരെ പിടികൂടാനാകൂ എന്നും, കുറ്റക്കാരെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.സി വിനയന്‍, പഞ്ചായത്തംഗം സുകന്യ അനീഷ് എന്നിവര്‍ പറഞ്ഞു.

Back to top button
error: Content is protected !!