റെഡ് ക്രോസ് സൊസൈറ്റി പോത്താനിക്കാട് വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

മൂവാറ്റുപുഴ : റെഡ് ക്രോസ് സൊസൈറ്റി പോത്താനിക്കാട് വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ ആശാ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് നഴ്‌സുമാര്‍, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് മൊമന്റോയും ഉപഹാരങ്ങളും നല്‍കി. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് വില്ലേജ് യൂണിറ്റ് ചെയര്‍മാന്‍ ലോറന്‍സ് ഏനാനിക്കല്‍ അധ്യക്ഷനായി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ ജോയി പോള്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് രാജന്‍, കോതമംഗലം താലൂക്ക് ചെയര്‍മാന്‍ ജോര്‍ജ് എടപ്പാറ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ്, ഐപ്പ് സ്‌കറിയ, ചെറിയാന്‍ ജോസഫ്, മാത്യൂസ് അഞ്ചേരില്‍, ജേക്കബ് മീത്തിക്കുടി, വര്‍ഗീസ് കറുകപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ………
റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നു

Back to top button
error: Content is protected !!