നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു

മൂവാറ്റുപുഴ – വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ്റ ആഭിമുഖ്യത്തിൽ സെപ്തംബർ 17 വിശ്വകർമ്മ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര വാഹനറാലി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ചു.

വിശ്വകർമ്മ ഭവനിൽ നിന്നും ആരംഭിച്ച റാലി നഗരസഭ ചെയർമാൻ പി പി എൽദോസ് താലൂക്ക് യൂണിയൻ ജോ: സെക്രട്ടറി മനു ബ്ലായിലിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.വിവിധ ശാഖാ കേന്ദ്രങ്ങളിൽ താലൂക്ക് സെക്രട്ടറി പികെ സിനോജ്, ട്രഷറർ കെ കെ രവീന്ദ്രൻ, വൈ. പ്രസിഡൻ്റ് അജയ്കുമാർ, കൗൺസിൽ അംഗം റ്റി.എൻ മോഹനൻ, മഹിളാസംഘം ജില്ല സെക്രട്ടറി ജിഷ മുരുകൻ, വൈ എഫ് ജില്ല കൺവീനർ സന്തോഷ് രാധാകൃഷ്ണൻ ,എംഎസ് ‘ താലൂക്ക് പ്രസിഡൻ്റ് അമ്പിളി സുഭാഷ്, സെക്രട്ടറി ഷീബ ദിനേശ്, വൈ.എഫ് താലുക്ക് പ്രസിഡൻറ് അഖിൽ ചന്ദ്രൻ തുടങ്ങിയവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
സമാപന സമ്മേളനം വാഴക്കുളത്ത് വി.എസ്.എസ് ജില്ല പ്രസിഡൻ്റ്‌ കെ.കെ ദിനേശ് ഉദ്ഘാടനം ചെയ്തു.

Back to top button
error: Content is protected !!