വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ നടത്തി.

 

മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ 2016- 2020 ബാച്ചുകളുടെ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ നടത്തി. കോളേജ് മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് വീഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് നടത്തിയ യോഗത്തിൽ വിവിധ ബ്രാഞ്ചുകളിലായി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റിനുള്ള ഫാ. തോമസ് മലേക്കുടി എൻഡോവ്മെന്റ് അവാർഡ്, ഓരോ ബ്രാഞ്ചുകളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഫാ. ജോസഫ് പുത്തൻകുളം മെമ്മോറിയൽ അവാർഡ്, മെക്കാനിക്കൽ വിദ്യാർത്ഥികൾക്കായുള്ള മുരളീകൃഷ്ണ അവാർഡും, ഓരോ ബ്രാഞ്ചുകളിലെയും ബെസ്റ്റ് പ്രോജക്ടുകൾക്കുള്ള അവാർഡുകളും നൽകുകയുണ്ടായി. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള അർബുദ രോഗ ബാധിതയായ കുട്ടിക്ക് മൂലകോശം ദാനം ചെയ്ത വിശ്വജ്യോതിയിലെ വിദ്യാർത്ഥികളായിരുന്ന ഇരട്ട സഹോദരങ്ങളായ മിന്ന ഷാജിയേയും മിന്നി ഷാജിയേയും പ്രത്യേകം അഭിനന്ദിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു. ഈ വർഷം അവസാന സെമസ്റ്ററിൽ വിജയശതമാനം 99.6 ആയിരുന്നു. അതിൽ തന്നെ 48 കുട്ടികൾ സെമസ്റ്റർ ഗ്രേഡ് പോയിന്റ് ആവറേജ് 10 കരസ്ഥമാക്കി. യോഗത്തിൽ കോളേജ് ഡയറക്ടർ ഫാ. പോൾ നെടുംപുറത്ത്, പ്രിൻസിപ്പൽ ഡോ. കെ. കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോണി പി. മാത്യു, പി.ടി.എ. പ്രസിഡന്റ് നോബിൾ ജോൺ, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.

Back to top button
error: Content is protected !!