വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ: യുവകര്‍മ്മജം യൂത്ത് കോണ്‍ക്ലേവ് ഞായറാഴ്ച

മൂവാറ്റുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ‘യുവകര്‍മ്മജം യൂത്ത് കോണ്‍ക്ലേവ് 2024’ സംഘടിപ്പിക്കും. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഹാള് കാവുംപടിയില്‍ ഞായറാഴ്ച നടക്കുന്ന യോഗം വിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് കോര്‍ഡിനേറ്റര്‍ മനു ബ്ലായില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി ക്ലാസ്സ് നയിക്കും. പ്രമുഖ യുവജന സംഘടന നേതാക്കളായ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് എന്‍ ജോഷി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗായത്രി സജികുമാര്‍, എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിസാര്‍ കെ.ബി, വിഎസ്എസ് ജില്ല പ്രസിഡന്റ് കെ.കെ ദിനേശ്, താലൂക് യൂണിയന്‍ പ്രസിഡന്റ് വി.വി ദിനേശന്‍, സെക്രട്ടറി സിനോജ് പി.കെ, ഖജാന്‍ജി കെ.കെ രവീന്ദ്രന്‍, താലൂക് ഭാരവാഹികളായ അജയ്കുമാര്‍ എസ്.ആര്‍, ബിജുമോന്‍, അമ്പിളി സുഭാഷ്, ഷീബ ദിനേശ്, ജോഫി സന്തോഷ്, ജിഷ മുരുകന്‍, ടി.എന്‍ മോഹനന്‍, സി.എ രവി തുടങ്ങിയവര്‍ പ്രസംഗിക്കും.

Back to top button
error: Content is protected !!