വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

 

പെരുമ്പാവൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തുരുത്തി കുട്ടാടന്‍ വീട്ടില്‍ പരേതനായ പത്രോസിന്റെ ഭാര്യ ആനീസാ(69)ണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് അങ്കമാലിയില്‍ ബസില്‍ കയറുന്നതിനിടെ ബസിന്റെ വാതിലില്‍ നിന്ന് താഴെ റോഡില്‍ വീണ് ബസിന്റെ ചക്രം കാലില്‍ കൂടി കയറിയതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് 4.30ന് മുടക്കരായി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഫൊറോന പള്ളിയില്‍. മകള്‍: മെര്‍ളി. മരുമകന്‍: ജൂഡി.

Back to top button
error: Content is protected !!