വാഴക്കുളം മേഖലയിലെ സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

വാഴക്കുളം : വാഴക്കുളം മേഖലയിലെ സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം. കദളിക്കാട് വിമല മാതാ ഹൈസ്‌കൂളില്‍ 177 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 48 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ 162ല്‍ 27 പേര്‍ക്കും ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 95 പേര്‍ പരീക്ഷ എഴുതിയതില്‍ 28 പേര്‍ക്കും വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളില്‍ 114 പേരില്‍ 24 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ 75 പേര്‍ പരീക്ഷ എഴുതിയതില്‍ 18 പേര്‍ക്കാണ് ഫുള്‍ എപ്ലസ്. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍ 93ല്‍ അഞ്ചു പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. വാഴക്കുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ 18 പേര്‍ പരീക്ഷ എഴുതി. ഒരാള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

Back to top button
error: Content is protected !!