ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി ഫുള്‍ എ പ്ലസ്

മൂവാറ്റുപുഴ: മുളവൂര്‍ പുത്തേയ്ത്ത് ജോയിയുടെയും ഡിംബിള്‍ ജോയിയുടെയും ഇരട്ടകളായ ജോനില ജോയി, ജോനിറ്റ ജോയിയുമാണ് ഫുള്‍ എ പ്ലസ് നേടിയത് ഇരട്ടി മധുരമായി. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നുമാണ് ഇരുവരും എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടുകൂടി വിജയിച്ചത്. ഒന്നാം ക്ലാസ്സ് മുതല്‍ ഒരേ സ്‌കൂളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കുന്ന ഇവര്‍ കലാരംഗത്തും പ്രതിഭ തെളിയിച്ചിരുന്നു. ഇവരുടെ ഏക സഹോദരന്‍ ജോഹാന്‍ ജോയി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അച്ചന്‍ പി.വി. ജോയി സിപിഐ മണ്ഡലം കമ്മറ്റി അംഗവും മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് വൈസ് ചെയര്‍മാനുമാണ്. അമ്മ ഡിംബിള്‍ ജോയി മൂവാറ്റുപുഴ ബി ആര്‍ സി ട്രൈയിനര്‍ ആണ്.

Back to top button
error: Content is protected !!