ദുബായിലേക്ക് കടക്കാൻ ശ്രമിച്ച വിസ തട്ടിപ്പുകാരൻ പിടിയിൽ.

 

മുവാറ്റുപുഴ :തൃക്കളത്തൂർ സ്വദേശിയായ ട്രാവൽ ഏജന്റിൽ നിന്നും കോടികൾ തട്ടിയ കൊല്ലം ഓച്ചിറ സ്വദേശിയായ വിസ തട്ടിപ്പുകാരൻ ഡൽഹി ഇന്ദിരഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിൽ പിടിയിലായി. മാവേലിക്കര, വള്ളികുന്നം കന്നിമേല്‍ ചന്ദ്രഭവനം വീട്ടിൽ ശരത് ചന്ദ്രൻ (23) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്.പി കെ.കാർത്തിക്കിൻറെ മേൽനോട്ടത്തിൽ മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിൻറെ നേൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരവെയാണ് പ്രതി പിടിയിലാകുന്നത്. ബാങ്കൊക്ക്, മലേഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ അവിടെ കൊണ്ട്പോയി ജോലി നൽകാതെ മുങ്ങിയ പ്രതിയെ തിരഞ്ഞ് പോലീസ് രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിറകെ ഉണ്ടെന്നു മനസ്സിലാക്കി ദുബായ്ക്ക് കടക്കാൻ ശ്രമികുകയായിരുന്നു. മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എം.എ.മുഹമ്മദ് എസ് ഐ ബഷീർ.സി.കെ, എ എസ് ഐ ഷക്കിർ.എം.എ. സിവിൽ പോലീസ് ഓഫീസർ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!