രാ​മ​മം​ഗ​ലം മ​ട​ക്കി​ൽ പാ​ല​ത്തി​ന് സ​മീ​പം മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രേ പൗ​ര​സ​മി​തി

രാമമംഗലം: രാമമംഗലം മടക്കില്‍ പാലത്തിന് സമീപം റോഡരികില്‍ സാമൂഹ്യവിരുദ്ധര്‍ മാസങ്ങളായി അറവുമാലിന്യങ്ങളും ഹോട്ടല്‍ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതായി പരാതി. പ്രദേശത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദുര്‍ഗന്ധം മൂലം ജനങ്ങള്‍ ദുരിതത്തിലായി. രാമമംഗലം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ഈ പ്രദേശം. വാര്‍ഡ് മെമ്പറോടും പഞ്ചായത്ത് പ്രസിഡന്റിനോടും പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മാലിന്യ നിക്ഷേപം തടയാന്‍ നാട്ടുകാര്‍ പൗരസമിതി രൂപീകരിക്കുകയും പഞ്ചായത്തിന്റെ നിസംഗതയില്‍ പ്രതിഷേധിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Back to top button
error: Content is protected !!