എടമനക്കുരിശ് കപ്പേളയില്‍ വെഞ്ചരിപ്പും വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളും

ആരക്കുഴ: നവീകരിച്ച എടമനക്കുരിശ് കപ്പേളയുടെ വെഞ്ചരിപ്പും വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളും 12നും 13നും നടത്തുമെന്ന് ആരക്കുഴ സെന്റ് മേരീസ് പള്ളി ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 12ന് വൈകിട്ട് 4.15ന് കപ്പേള പ്രതിഷ്ഠ,വിശുദ്ധ കുര്‍ബാന – മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. 13ന് വൈകിട്ട് 4.15ന് കൊടിയേറ്റ്. 4.30ന് ലദീഞ്ഞ്,നൊവേന.തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ.എമ്മാനുവല്‍ കുന്നംകുളത്തില്‍.പ്രസംഗം – മോണ്‍ റവ.ഡോ.പയസ് മലേക്കണ്ടത്തില്‍.തുടര്‍ന്ന് പ്രദക്ഷിണം,സമാപന ആശീര്‍വാദം.

 

Back to top button
error: Content is protected !!