കരിമണ്ണൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്കും ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീമെട്രിക് ഹോസ്റ്റലിലേക്കും 2024- 25 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ടാകും. മേയ് 20 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് ബന്ധപ്പെടണം.ഫോണ്‍: 8547630077.

Back to top button
error: Content is protected !!