മൂവാറ്റുപുഴ ഹജ്ജ് പഠന പരിശീലന ക്യാമ്പിന് ബുധനാഴ്ച തുടക്കം കുറിക്കും

മൂവാറ്റുപുഴ: പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ നയിക്കുന്ന മൂവാറ്റുപുഴ ഹജ്ജ് ക്യാമ്പ് ഈ മാസം എട്ടിന് പള്ളിച്ചിറങ്ങര കെന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ചെയര്‍മാന്‍ അലി പായിപ്ര, സെക്രട്ടറി സിയാദ് ചെമ്പറക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ് നടക്കുക.
മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസിഇടി) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 8. 30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9ന് ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ശംസുല്‍ ഉലമ ഇസ്ലാമിക് ട്രസ്റ്റ് ചെയര്‍മാന്‍ അലി പായിപ്ര ചടങ്ങില്‍ അധ്യക്ഷത വഹിക്കും.ശംസുല്‍ ഉലമ ഇസ്ലാമിക് ട്രസ്റ്റ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനം മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ചടങ്ങില്‍ നിര്‍വഹിക്കും. 9.30ന് അബ്ദുസമദ് പൂക്കോട്ടൂര്‍ ഹജ്ജ് പഠന പരിശീലന ക്ലാസിന് നേതൃത്വം നല്‍കും. എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍- സ്വകാര്യ സര്‍വീസുകളിലൂടെ ഹജ്ജിന് പോകുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ഉച്ചകഴിഞ്ഞു 3ന് നടക്കുന്ന സാങ്കേതിക പഠന ക്ലാസിന് ഹജ്ജ് ട്രെയിനര്‍ അഷ്‌കര്‍ കണ്ടന്തറ നേതൃത്വം നല്‍കും. 3.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിനും ദുആ സമ്മേളനത്തിനും മജ്‌ലിസുന്നൂര്‍ ജില്ലാ അമീറും സമസ്ത ജില്ലാ ഉപാധ്യക്ഷനുമായ സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ ഫൈസി ബുഖാരി നേതൃത്വം നല്‍കും. സമ്പൂര്‍ണ്ണ ഹജ്ജ് പഠന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 99 46 88 46 62, 94 46 500 515, നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ശംസുല്‍ ഉലമ ട്രസ്റ്റ് ചെയര്‍മാന്‍ അലി പായിപ്ര,സെക്രട്ടറി സിയാദ് ചെമ്പറക്കി എന്നിവര്‍ക്ക് പുറമെ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മണക്കണ്ടം, രക്ഷാധികാരികളായ കെ കെ ഇബ്രാഹിം ഹാജി പെഴക്കാപ്പിള്ളി,ബഷീര്‍ ആച്ചേരി,ഭാരവാഹികളായ ഷക്കീര്‍ കോട്ടക്കുടി, സിദ്ധിക്ക് ചിറപ്പാട്ട്, സുബൈര്‍ പെരുമറ്റം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!