സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ വോളിബോള്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

വാഴക്കുളം: സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ വോളിബോള്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയുള്ള ക്യാമ്പിന് നാളെ രാവിലെ 7ന് വാഴക്കുളം സെന്റ് ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ജേക്കബ് ജോസഫിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുത്. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ഒരു മാസത്തോളമുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ക്യാമ്പിലെത്തണമെന്ന് ക്ലബ്ബ് പ്രസിഡന്റ് തോമസ് വര്‍ഗീസ് അറിയിച്ചു.

 

Back to top button
error: Content is protected !!