വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ പ്രക്ഷോഭ ധര്‍ണ്ണ മാറ്റിവെച്ചു

മൂവാറ്റുപുഴ : വിവിധ കാരണങ്ങള്‍ പറഞ്ഞ് വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കു കെട്ടിട നമ്പര്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ട്രസ്റ്റ് അംഗങ്ങളും, ഭക്തജനങ്ങളും, വിവിധ ഹിന്ദു സംഘടനകളും മുനിസിപ്പല്‍ അധികൃതര്‍ക്കെതിരെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രക്ഷോഭ ധര്‍ണ്ണ മാറ്റിവെച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ 45 ദിവസത്തിനകം നമ്പര്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാം എന്ന് ഉറപ്പ് നല്‍കിയതിനാലാണ് ധര്‍ണ്ണ മാറ്റിവച്ചത് എന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

2012ല്‍ കെട്ടിട നമ്പര്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടും വിവിധ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് വീണ്ടും കെട്ടിട നമ്പര്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടും നഗരസഭ വീണ്ടും വിവിധ തടസങ്ങള്‍ ഉന്നയിച്ചു, നഗരസഭ അദാലത്തില്‍ നിന്നും മറ്റ് അധികാരികളില്‍ നിന്നും കെട്ടിട നമ്പര്‍ നല്‍കാന്‍ ഉത്തരവുണ്ടായിട്ടും നഗരസഭ ഇതു പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിരുന്നത്

 

Back to top button
error: Content is protected !!