പല്ലാരിമംഗലത്ത് പച്ചക്കറിത്തൈ വിതരണം നടത്തി

പല്ലാരിമംഗലം: പച്ചക്കറി വ്യാപന പദ്ധതിയുടെ ഭാഗമായി അഗ്രി ന്യൂട്രീഗാര്‍ഡന്‍ യൂണിറ്റുകള്‍ക്കായി നല്‍കുന്ന പച്ചക്കറിത്തൈകളുടെ വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.എ രമണന്‍ അധ്യക്ഷത വഹിച്ചു. പച്ചക്കറി വ്യാപന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച വെണ്ട, തക്കാളി, പച്ചമുളക്, വഴുതന എന്നിവയുടെ 2400 തൈകളാണ്വിതരണംചെയ്തത്. വാര്‍ഡ് മെമ്പര്‍മാരായ റിയാസ് തുരുത്തേല്‍, ഷാജിമോള്‍ റഫീഖ്, കൃഷി ഓഫീസര്‍ ഇ.എം മനോജ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദ്, ഷാജിത സാദിഖ്, ശ്രീജ അനില്‍കുമാര്‍, രജിത സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!