പതിനാല് ദിവസംകൊണ്ട് ബൈബിൾ കൈകൊണ്ട് എഴുതി പൂർത്തിയാക്കി വാഴക്കുളം സെന്റ് ജോർജ് ഇടവക.

മൂവാറ്റുപുഴ: 14 ദിവസംകൊണ്ട് ബൈബിൾ കൈ കൊണ്ട് എഴുതി പൂർത്തിയാക്കി അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് വാഴക്കുളം സെന്റ് ജോർജ് ഇടവകയിലെ കുട്ടികൾ. കോതമംഗലം രൂപതയുടെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഇടവകയ്ക്ക് ഒരു ബൈബിൾ’ പദ്ധതിയുടെ ഭാഗമായാണ് 148 ആളുകൾ ചേർന്ന് 14 ദിവസംകൊണ്ട് ബൈബിൾ എഴുതി പൂർത്തിയാക്കിയത്. കോതമംഗലം രൂപതയുടെ കീഴിലുള്ള നൂറോളം ഇടവകകൾ കയ്യെഴുത്തുപ്രതി പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. വാഴക്കുളം ഇടവക അതിവേഗത്തിലാണ് ഈ ഉദ്യമം പൂർത്തിയാക്കിയത്. 3330 എ ഫോർ സൈസ് ഷീറ്റുകൾ ഉപയോഗിച്ചാണ് കൈയെഴുത്തുപ്രതി പൂർത്തീകരിച്ചിരിക്കുന്നത്. ഇടവക വികാരിയായ ഫാ. കുര്യാക്കോസ് കൊടകല്ലിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാത്യു ചാമക്കാലയിൽ, ജോൺ വടക്കൻ, ആനിമേറ്റർ സിസ്റ്റർ നിർമ്മൽ, സിസ്റ്റർ ആനിറ്റ് എന്നിവർ നൽകിയ പൂർണ്ണ പിന്തുണയാണ് കുട്ടികൾക്ക് അതിവേഗത്തിൽ ബൈബിൾ കയ്യെഴുത്തുപ്രതി തയ്യാറാക്കാനുള്ള പ്രോത്സാഹനം ആയത്.

Back to top button
error: Content is protected !!