അപകടം
വാഴക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ച് കത്തിനശിച്ചു.

മൂവാറ്റുപുഴ :ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ച് കത്തിനശിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ വാഴക്കുളം ടൗണിലാണ് സംഭവം.ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ഹത്തീം,പിതാവ് സക്കീർ,സഹോദരങ്ങളായ ആദിൽ,ഹൈദർ എന്നിവർ സഞ്ചരിച്ച റീനോൾട്ട് കമ്പനിയുടെ ലോഡ്ജി കാറിലാണ് തീ പടർന്നത്.സംഭവത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് കല്ലൂർക്കാട് ഫയർസ്റ്റേഷനിൽ നിന്നും ബെൽജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിദേയമാക്കിയശേഷം പൂർണ്ണമായും അണച്ചു.തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട കാർ യാത്രക്കാർ വാഹനം വഴിയിലൊതുക്കി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.ഈരാറ്റുപേട്ടയിൽ നിന്നും ഹൈദറിനെ വയനാടുള്ള കോളേജിൽ വിടുന്നതിനായി പോകവേയായിരുന്നു അപകടം.തീ ഉയർന്നത് ശ്രദ്ധയിൽപെട്ടത്തോടെ കാറിലുണ്ടായിരുന്ന ബാഗുകളും,രേഖകളും പുറത്തെടുത്തു.