പണ്ടപ്പിള്ളിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ മൂല്യ വര്‍ധിത നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

പണ്ടപ്പിള്ളി: കാര്‍ഷികോത്പന്നങ്ങളുടെ മൂല്യ വര്‍ധിത നിര്‍മ്മാണ യൂണിറ്റ് പണ്ടപ്പിള്ളിയില്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിപണനകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം ആദ്യ വില്‍പ്പന സ്വീകരിച്ചു. കൃഷി ഓഫീസര്‍ സി.ഡി സന്തോഷ്, പഞ്ചായത്തംഗങ്ങളായ ദീപ്തി സണ്ണി, ജിജു ഓണാട്ട്, സുനിത വിനോദ്, സാബു പൊതൂര്‍, ആല്‍ബി ആല്‍ബിന്‍,സിബി കുര്യാക്കോ, സെക്രട്ടറി എസ്.നവാസ്, കാര്‍ഷിക വിപണന സമിതി പ്രസിഡന്റ് ജോസ് പൗലോസ്, ട്രഷറര്‍ റോയി ജോര്‍ജ് വള്ളമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!