ഫുള്‍ എപ്ലസ് നേടി ഇരട്ടി മധുരമായി ഫര്‍ഹാനയും ഫര്‍സാനയും

മൂവാറ്റുപുഴ: ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി ഫുള്‍ എ പ്ലസ്. മുളവൂര്‍ അറക്കക്കുടിയില്‍ അബ്ദുല്‍ സലാമിന്റെയും ഷമീന സലാമിന്റെയും ഇരട്ടകളായ ഫര്‍ഹാന സലാമും ഫര്‍സാന സലാമുമാണ് ഫുള്‍ എപ്ലസ് നേടിയത് ഇരട്ടി മധുരമായി. മൂവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നുമാണ് ഇരുവരും എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടുകൂടി വിജയിച്ചത്.

ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ് വരെ മുളവൂര്‍ ഗവ.യു പി സ്‌കൂളിലും എട്ട് മുതല്‍ തര്‍ബിയത്ത് സ്‌കൂളിലുമാണ് പഠിച്ചത്. പഠിത്തത്തില്‍ മിടുക്കികളായ ഇവര്‍ കലാരംഗത്തും പ്രതിഭ തെളിയിച്ചിരുന്നു.ക്ലാസ്സില്‍ ഒരു ബഞ്ചിലിരുന്നാണ് പഠിക്കുന്നതെങ്കിലും വീട്ടിലെത്തിയാല്‍ പഠനം ഇരുമുറികളിലേക്കാക്കുമെന്ന് ഇവര്‍ പറഞ്ഞു. ഇവരുടെ സഹോദരി എ എസ് ഇര്‍ഫാന പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസിലും സഹോദരന്‍ എ എസ്. റയ്യാന്‍ പേഴയ്ക്കാപ്പിള്ളി അറഫ പബ്ലിക് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

 

Back to top button
error: Content is protected !!