വാളകം പബ്ലിക് ലൈബ്രറി: വനിതാ വേദി രൂപീകരിച്ചു

വാളകം:  വാളകം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വനിതാ വേദി രൂപീകരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി സെക്രട്ടറി സജി സി കര്‍ത്ത വിശദീകരണം നടത്തി. തുടര്‍ന്ന് 9 അംഗ വനിതാ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍ പേഴ്‌സണ്‍ ഷീല മത്തായിയെയും കണ്‍വീനറായി പി.എം. പ്രസന്നകുമാരി ടീച്ചറിനെയും തെരഞ്ഞെടുത്തു. സോമി തോമസ്, കെ.പി. ഹരിദാസ്, കുമാരി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!