വനിതാ സംഗമം സംഘടിപ്പിച്ച് ബറി മലയാളി അസ്സോസിയേഷന്‍

യുകെ: ബറി മലയാളി അസ്സോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തില്‍ വനിതാ സംഗമം ജ്വാല-2024 സംഘടിപ്പിച്ചു. വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ബറിയിലെ സെന്റ് ജോണ്‍ ബാപ്തിസ്റ്റ് പള്ളിയില്‍ സംഘടിപ്പിച്ച സംഗമം ബിഎംഎ പ്രസിഡന്റ് ജോബിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബിഎംഎയുടെ ഭരണ തലത്തിലേക്ക് കൂടുതല്‍ സ്ത്രീ സാന്നിധ്യം കൊണ്ടുവരുക, കലാ-സാഹിത്യപരമായ കഴിവുകള്‍ ഉള്ള വനിതകളെയും കുട്ടികളേയും ബിഎംഎയുടെ മുന്‍നിരകളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയും, ജോലിഭാരങ്ങളില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനുമായി ഏകദിന ഉല്ലാസയാത്ര തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. വുമണ്‍സ് വിംഗ് കോര്‍ഡിനേറ്ററായ ചന്ദ്രകല സുനില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റെഫി,സൗമി,ജെസ്സിന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!