വാക്കത്തിപ്പാറ, പുളിന്താനം, മഞ്ഞളാംപാറ സ്മാര്‍ട്ട് അങ്കണവാടികളായി ഉയര്‍ത്തി

പോത്താനിക്കാട് : പഞ്ചായത്തിലെ സ്മാര്‍ട്ട് അങ്കണവാടികളായി ഉയര്‍ത്തിയ വാക്കത്തിപ്പാറ, പുളിന്താനം, മഞ്ഞളാംപാറ എന്നിവയുടെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം.ബഷീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് മേലേത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനീസ് ഫ്രാന്‍സീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫിജിന അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോമി തെക്കേക്കര, സാലി ഐപ്പ്, നിസാ മോള്‍ ഇസ്മായില്‍, പഞ്ചായത്തംഗങ്ങളായ എന്‍.എം. ജോസഫ്, സോളി സജി, ആശ ജിമ്മി, മേരി തോമസ്, ടോമി ഏലിയാസ്, സാബൂ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!