വജ്ര മേസ് ശാസ്ത്ര സാങ്കേതിക പ്രദര്‍നം ഇന്ന് സമാപിക്കും

കോതമംഗലം: എം.എ.എന്‍ജിനീയറിങ്ങ് കോളേജ് വജ്ര മേസ് ശാസ്ത്ര സാങ്കേതിക പ്രദര്‍നം ഇന്ന് സമാപിക്കും. കോളേജ് വജ്ര മേസ് നഗരിയില്‍ നൂതന സാങ്കേതികവിദ്യയടെ ഇലക്ട്രിക്കല്‍ വിഭാഗം ഒരുക്കിയിട്ടുള്ള പ്രദര്‍ശനം മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളേക്കാള്‍ ഒരുപടി മുകളിലാണ്. വിവിധ പ്രോജക്ടുകള്‍. അറിവും ആകാംക്ഷയും വിസ്മയ നിമിഷങ്ങളും സമ്മാനിക്കുന്ന നിരവധി ഉപകരണങ്ങളും യന്ത്രസാമഗ്രികളും കാണാം. വായുവും ട്രാന്‍സഫോര്‍മറുകളിലെ ഓയിലും നാനോ മെറ്റീയില്‍സും ഉള്‍പ്പെടെ പരിശോധിക്കുന്ന ഹൈ വോള്‍ട്ടേജ് ടെസ്റ്റിങ്ങ് ലാബ്. 140 കെ.വി. എ.സി. വൈദ്യുതി വരെ ഇവിടെ പരിശോധിക്കാന്‍ സൗകര്യം ഉണ്ടെന്ന്് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ മൂന്ന് എന്‍ജിനീറിങ്ങ് കോളേജിലെ അത്യാധുനികമായ ഈ ലാബ് സൗകര്യം ലഭ്യമായിട്ടുള്ളു.
വൈദ്യുതി ഉല്പ്പാദനത്തിന്റെ വിവിധ ശ്രേണികളിലൂടെ കാണികളെ കൊണ്ടുപോകുംവിധമാണ് ലാബ് സജ്ജമാക്കിയിട്ടുള്ളത്. ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ട് മാതൃക ശ്രദ്ധേയമാണ്. അതുപോലെ വയര്‍ലെസ് എനര്‍ജിയില്‍ ലൈറ്റ് പ്രകാശിക്കുന്ന ടെസ്ല കോയില്‍ പ്രവര്‍ത്തനം ഒരേസമയം വിജ്ഞാനവും വിനോദവും പകരും. കൂടാതെ സോളാര്‍, വിന്‍ഡ്മില്‍ തുടങ്ങിയ വര്‍ക്കിങ്ങ് മോഡലുകള്‍, ജാതിക്ക തോട് പൊളിച്ച് നല്ലതും ചീത്തയുമായ കായ് വേര്‍തിരിക്കുന്ന നട്‌മെഗ് സോര്‍ട്ടര്‍ ഉപകരണ ജേക്കബ്‌സ് ലാഡര്‍, ഇന്‍വെര്‍ട്ടര്‍ വേണ്ടാത്ത സോളാര്‍ എസി ജനറേറ്റര്‍, ഡ്യവല്‍ ആക്‌സിസ് സോളാര്‍ ട്രാക്കര്‍, ഇലക്ട്രിക് കാര്‍ ബൈക്ക് എന്നിവയുടെ വര്‍ക്കിംഗ് മോഡലുകള്‍ സാധാരണക്കാര്‍ക്ക് അത്ഭുതമൂറുന്ന കാഴ്ചകളാണ്. ഒരാളുടെ മനസ്സ് വായിക്കുന്ന മൈന്‍ഡ് റീഡിങ്ങ് അവരവരുടെ തന്നെ അസ്ഥികൂടം കാണുന്ന മാജിക്കല്‍ മിറര്‍ തുടങ്ങി വിനോദത്തിലൂടെ അറിവ് പകരുന്ന നിരവധി പ്രോജക്ടുകള്‍ക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥികളെ മാജിക്കിലൂടെ ലഹരിക്കെതിരെ ബോധവല്‍ക്കരണവും ഉള്‍പ്പെടുത്തിയ പവലിയന്‍ എന്നിവയും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്.ഒരാഴ്ച നീണ്ട പ്രദര്‍ശനം ഇന്ന് സമാപിക്കും.

 

 

Back to top button
error: Content is protected !!