വടയമ്പാടി കർഷക സമിതി കാവുംപാടത്ത് നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി.

കോലഞ്ചേരി:വടയമ്പാടി കർഷക സമിതി കാവുംപാടത്ത് നടത്തുന്ന നെൽ കൃഷി പൂത്തൃക്ക ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് എം.എസ്സ്. മുരളീധരൻ വിത്ത് വിതച്ച് ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജോൺ ജോസഫ്,വി.കെ.രാജൻബലിമോളത്ത്,പി.കെ.നാരയണൻകുട്ടി,എൻ.ടി.കുഞ്ഞുകുട്ടൻ എന്നിവർ നേതൃത്വം നല്കി. പൂത്തൃക്ക പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ രണ്ടാഴ്ച കൊണ്ടാണ് പാടശേഖരത്തിലെ തോടുകൾ മുഴുവൻ ചെളിനീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയത്.ഇതോടെ വടയമ്പാടി ഭഗവതി ക്ഷേത്രത്തിനു മുന്നിലെ 10 ഏക്കറോളം പാടം ഇത്തവണ നെൽ കതിരണിയും.

Back to top button
error: Content is protected !!