യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപത: വാര്‍ഷിക കൗണ്‍സിലും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപതയുടെ വാര്‍ഷിക കൗണ്‍സില്‍ യോഗവും, 2024-25 പ്രവര്‍ത്തന വര്‍ഷത്തെ രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെറിന്‍ മംഗലത്തുകുന്നേല്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍ ആമുഖ പ്രഭാഷണം നടത്തി. രൂപത അസി.ഡയറക്ടര്‍ ഫാ ജോര്‍ജ് പീച്ചാനികുന്നേല്‍, ആനിമേറ്റര്‍ സി.സ്റ്റെല്ല എസ്.എ.ബി.എസ്, കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. 14 ഫൊറോനകളില്‍ നിന്നായി 100 ലധികം യുവജനങ്ങള്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!