പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്ന് വിടുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ആൻ്റണി ജോൺ എം.എൽ.എ. ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

മൂവാറ്റുപുഴ: പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്ന് വിടാത്തത് മൂലം പെരിയാർവാലി കനാലിനെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിനായ ആളുകൾക്ക് അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. 8 കിലോമീറ്റർ ദൂരം വരുന്ന മെയിൻ കനാലും,24.3 കിലോമീറ്റർ ദൂരം വരുന്ന ഹൈലെവൽ കനാലും,20.8 കിലോമീറ്റർ ദൂരം വരുന്ന ലോ-ലെവൽ കനാലും അതിൻ്റെ ഉപ കനാലുകളുമായി കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ 642 കിലോമീറ്റർ ദൂരത്തിലാണ് പെരിയാർവാലി കനാലുകൾ ഉള്ളത്. കടുത്ത വേനൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ കനാലുകളിൽ കുടിവെള്ളമെത്താത്തതിനാൽ പെരിയാർവാലി കനാലിനെ ആശ്രയിച്ച് കഴിയുന്നവർ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കനാലുകളുടെ അവശേഷിക്കുന്ന അറ്റകുറ്റപണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനും,കനാലിലൂടെ അടിയന്തിരമായി വെള്ളം തുറന്ന് വിടുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

Back to top button
error: Content is protected !!