ആരക്കുഴ പണ്ടപ്പിള്ളി റോഡിൽ അലക്ഷ്യമായി റോഡിൽ ഇട്ടിരിക്കുന്ന യുജി കേബിൾ ബോക്സ് യാത്രക്കാർക്ക് ഭീഷണിയാകുന്നു.

മൂവാറ്റുപുഴ:-ആരക്കുഴ പണ്ടപ്പിള്ളി റോഡിൽ അലക്ഷ്യമായി റോഡിൽ ഇട്ടിരിക്കുന്ന യുജി കേബിൾ ബോക്സ് യാത്രക്കാർക്ക് ഭീഷണിയാകുന്നു.റോഡ് നവീകരണത്തിന് മുന്നോടിയായി മാസങ്ങളായി ഇവിടെ കേബിൾ നിർമ്മാണവും,കലിങ്കു നിർമ്മാണവുമൊക്കെ നടക്കുകയാണ്.തദ്ദേശ തെരെഞ്ഞെടുപ്പ് എത്തിയതോടെ പണി നിലച്ചിരുന്നു.എന്നാൽ നിർമ്മാണങ്ങൾക്കായി എത്തിച്ചിരുന്ന വലിയ കേബിൾ ബോക്സുകൾ റോഡിരികിൽ,ചിലത് റോഡിലേക്കും ചേർത്ത് ഇട്ടിരിക്കുന്നത് വഴി യാത്രക്കാർക്ക് അപകടം വിതക്കുന്നതായി പരാതി ഉയർന്നിരുന്നു.പലയിടങ്ങളിലും റോഡിലേക്ക് കയറിയുമാണ് കേബിൾ ബോക്സ് ഇട്ടിരിക്കുന്നത് എന്നതിൽ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്.അടുത്തിടെ മൂഴിയ്ക്ക് സമീപം റോഡിനോട് ചേർന്ന് ഇട്ടിരുന്ന ബോക്സിൽ രാത്രി പിക്ക് അപ്പ് വൻ ഇടിച്ചു അപകടം ഉണ്ടായിരുന്നു.തലനാരിഴായ്ക്കാണ് ഡ്രൈവറും,ക്ലിനറും രക്ഷപെട്ടത്.പണ്ടപ്പിള്ളി,പാലക്കുഴ,കൂത്താട്ടുകുളം,തോട്ടക്കര,മാറിക,വഴിത്തല തുടങ്ങി നിരവധി പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്ന പാതയെ ദിവസേന ആശ്രയിക്കുന്നവർ ഏറെയാണ്.കോൺട്രാക്ടറുടെ അലക്ഷ്യത വൻ അപകടങ്ങൾക്ക് കാരണമായേക്കും.കഴിഞ്ഞ മാസം പെരിങ്ങഴയിൽ അലക്ഷ്യമായി ഇട്ടിരുന്ന ടാറിങ് മിക്സർ മെഷീനിൽ ബൈക്ക് ഇടിച്ചു യാത്രക്കാരൻ മരിച്ചിരുന്നു.കൂടുതൽ അപകടങ്ങൾ ഉണ്ടാകും മുമ്പ് കേബിൾ ബോക്സ് മാറ്റിസ്ഥാപിച്ചു അപകടങ്ങൾ ഒഴിവാക്കി യാത്രക്കാർക്ക് സുരക്ഷായൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

ഫോട്ടോ….ആരക്കുഴ പണ്ടപ്പിള്ളി റോഡിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന യൂജി കേബിൾ ബോക്സ്

Back to top button
error: Content is protected !!