ഉടുമ്പന്‍ചോലയുടെ മനമറിഞ്ഞ് ഡീന്‍

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ആദ്യ ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഉടുമ്പന്‍ചോല, ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നി പഞ്ചായത്തുകളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇന്നത്തെ പ്രചരണം. രാവിലെ തിങ്കള്‍ക്കാട് നിന്നും കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡീന്‍ തുടക്കമിട്ടത്. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. എം.എന്‍ ഗോപി, സേനാപതി വേണു, എം.ജെ കുര്യന്‍, ബെന്നി തുണ്ടത്തില്‍, ജി മുരളീധരന്‍, എം.പി ജോസ്, പി.എസ് യൂനസ്, ജോജി ഇടപ്പള്ളിക്കുന്നേല്‍, കെ.എന്‍ മണി, ബിജു ഇടുക്കാര്‍, ബെന്നി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കവലകള്‍ തോറും ഊഷ്മളമായ സ്വീകരണമാണ് ഡീന്‍ കുര്യാക്കോസിനായി വോട്ടര്‍മാര്‍ ഒരുക്കിയത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നി പറഞ്ഞും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രസംഗിച്ചുമാണ് ഡീന്‍ ജനങ്ങളുടെ പിന്തുണ തേടിയത്. രാവിലെ തിങ്കള്‍ക്കാട്, കുത്തുങ്കല്‍, പഴയവിടുതി, പന്നിയാര്‍കുട്ടി, മുല്ലക്കാനം, രാജാക്കാട്, മുക്കുടില്‍, ഒട്ടാത്തി, മാങ്ങാത്തൊട്ടി, എന്‍.ആര്‍ സിറ്റി, ഖജനാപ്പാറ, രാജകുമാരി നോര്‍ത്ത്, സൗത്ത് എന്നി പ്രദേശങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജനങ്ങളുടെ പിന്തുണ തേടി. ഉച്ചക്ക് ശേഷം ആവണക്കുംചാല്‍, കുളപ്പാറച്ചാല്‍, കുരുവിള സിറ്റി, എസ്റ്റേറ്റ് പൂപ്പാറ, പൂപ്പാറ, തോണ്ടിമല, ആനയിറങ്കല്‍, ശാന്തന്‍പാറ, ചേരിയാര്‍, പള്ളിക്കുന്ന്, സേനാപതി, വട്ടപ്പാറ, തലയന്‍ കാവ്, ചെമ്മണ്ണാര്‍, ഉടുമ്പന്‍ചോല, മണത്തോട്, കല്ലുപാലം, പാറത്തോട് എന്നിവിടങ്ങളില്‍ എത്തി. വൈകിട്ട് മാവടിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

Back to top button
error: Content is protected !!