കെട്ടിട നികുതി വര്‍ധനവ്: മാറാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് യു.ഡി.എഫ്

മാറാടി: കെട്ടിടങ്ങളുടെ അപേക്ഷാ ഫീസും, പെര്‍മിറ്റ് ഫീസും, കെട്ടിട നികുതിയും, അന്യായമായി വര്‍ദ്ധിപ്പിച്ചതിനെതിരെ യു.ഡി.എഫ് മാറാടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും, ധര്‍ണസമരവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മാറാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമരം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ ഒ പി ബേബി, അഡ്വ വി.ജി ഏലിയാസ്, ശ്രീ റെജി പി ജോര്‍ജ്, ശ്രീ ടോമി പലമല , ശ്രീ ജിതിന്‍ വര്‍ഗീസ്, ശ്രീ മന്‍സൂര്‍ പാലിയം പറമ്പില്‍, നേതാക്കളായ അഡ്വ വി.ജി ഏലിയാസ്, സജി ടി ജേക്കബ്, സി.പി ജോയി, സി.ജെ ജിഷാദ്, എ.പി സജി , പി.പി ജോളി, ബിന്ദു ജോര്‍ജ്, ബിജു കുര്യാക്കോസ്, ജിഷ ജിജോ, ജിബി മണ്ണത്തൂകാരന്‍, ജെയ്സ് ജോണ്‍, അജി സാജു, സാജു കുന്നപ്പിള്ളി, എബി പോള്‍, സിനിജ സനല്‍,പൈലി പൂമറ്റം, ജീസണ്‍ ജോസ്,വി.പി ഏലിയാസ്, സിബി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു. ഇടതു സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതിയും പെര്‍മിറ്റ് ഫീസും കെ പി സി സി യുടെ തീരുമാനപ്രകാരം മാറാടി പഞ്ചായത്തില്‍ ഒഴിവാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അറിയിച്ചു.

 

Back to top button
error: Content is protected !!