രാഷ്ട്രീയം

പ്രകടനപത്രികയിലേക്ക് വ്യാപാരികളുടെ നിര്‍ദേശങ്ങള്‍ തേടി യുഡിഎഫ്.

 

മൂവാറ്റുപുഴ : പ്രളയവും കോവിഡുംമൂലം മൂവാറ്റുപുഴയിലെ വ്യാപാര മേഖല കൂടുതല്‍ ദുരിതത്തിലായ സാഹചര്യത്തില്‍ നഗരസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കുന്ന പ്രകടനപത്രികയിലേക്ക് വ്യാപാരികളുടെ നിര്‍ദേശങ്ങള്‍ തേടി യുഡിഎഫ്. മര്‍ച്ചന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജ്മല്‍ ചക്കുങ്ങലില്‍ നിന്നും ഏറ്റുവാങ്ങി. നഗരസഭാംഗംങ്ങളായ ജിനു ആന്‍റണി, സി.എം. ഷുക്കൂര്‍, അബ്ദുള്‍ സലാം, ജയ്സണ്‍ തോട്ടത്തില്‍, മര്‍ച്ചന്‍റ് അസോസിയേഷന്‍ സെക്രട്ടറി ഗോപകുമാര്‍, ഭാരവാഹികളായ ബോബി നെല്ലിക്കല്‍, ഉദ്ദീന്‍ എന്നിവരും പങ്കെടുത്തു.

ഫോട്ടോ …………….
നഗരസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് തയ്യാറാക്കുന്ന പ്രകടനപത്രികയിലേക്ക് വ്യാപാരികളുടെ നിര്‍ദ്ദേശങ്ങള്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജ്മല്‍ ചക്കുങ്ങല്‍ യുഡിഎഫ് നേതാക്കള്‍ക്ക് കൈമാറുന്നു.

Back to top button
error: Content is protected !!
Close