നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി ശബളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നത് പരിഗണിക്കുമെന്ന് ജോസഫ് വാഴയ്ക്കന്‍.

മൂവാറ്റുപുഴ : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി ശബളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നത് പരിഗണിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍. കേരള മുനിസിപ്പല്‍ ആന്‍റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 44-ാമത് എറണാകുളം – ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കെഎംസിഎസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. വാസന്നന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒ.വി. ജയരാജ്, കെ.വി. വിന്‍സെന്‍റ്, കെ.എ. സുനില്‍കുമാര്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, നഗരസഭാംഗംങ്ങളായ ജിനു ആന്‍റണി, അമല്‍ ബാബു, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എസ്. ജയകൃഷ്ണന്‍ നായര്‍, പ്രസിഡന്‍റ് സലിം ഹാജി, വൈസ് പ്രസിഡന്‍റ് കെ.എ. അബ്ദുള്‍ സലാം, ജിന്‍സ് സിറിയക് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി : വിന്‍സെന്‍റ് (പ്രസിഡന്‍റ്), കെ.എ. സുനില്‍കുമാര്‍ (സെക്രട്ടറി), ആസിഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ ……………..
കേരള മുനിസിപ്പല്‍ ആന്‍റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 44-ാമത് എറണാകുളം – ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം മൂവാറ്റുപുഴയില്‍ കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!