ആയവനനാട്ടിന്‍പുറം ലൈവ്മാറാടിമുളവൂർ

യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം ആയവന, മുളവൂർ, മാറാടി പഞ്ചായത്തുകളിൽ

 

മൂവാറ്റുപുഴ: ഓശാന ഞായറാഴ്ച തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ.മാത്യു കുഴൽ നാടൻ. വിവിധ പഞ്ചായത്തുകളിൽ ദേവാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും പൊതു പരിപാടികളിലും അദ്ദേഹം പങ്കടുത്തു.
രാവിലെ ആയവന സേക്രട്ട് ഹാർട്ട് ചർച്ചിൽ ഓശാനാ തിരുകർമ്മങ്ങളിൽ പങ്കു കൊണ്ടു. തുടർന്ന് ആയവനയിലും മാറാടിയിലും വിവിധ ദേവാലയങ്ങളിലെത്തി വിശ്വാസികളെ കണ്ട ശേഷമായിരുന്നു പര്യടനം. വിശ്വകർമ്മ യോഗത്തിലും ദളിത് സംഗമത്തിലും കെപിഎം എസ് യോഗത്തിലും മാത്യു കുഴൽനാടൻ പങ്കെടുത്തു.
തുടർന്ന് മുളവൂരിലെ വിവിധ കുടുംബയോഗങ്ങളിലും എത്തി വോട്ടഭ്യർത്ഥിച്ചു.
ആയവന കാവക്കാട് വലിയപ്പാറ കോളനിയിൽ എത്തി വോട്ടർമാരെ കണ്ടു. ഈ പ്രദേശത്തെ തകർന്നു കിടക്കുന്ന റോഡിൻ്റെ ദുരവസ്ഥ നാട്ടുകാർ വിവരിച്ചു. റോഡിൻ്റെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താൻ മുഖ്യപരിഗണന നൽകുമെന്ന് മാത്യു ഉറപ്പ് നൽകി. വിവാഹത്തിലും മരണവീടുകളും സന്ദർശിച്ച മാത്യു പിന്നീട് മാറാടിയിലെ പള്ളികളിൽ സന്ദർശനം നടത്തി. കായനാട് ജംഗ്ഷന് സമീപം ക്രിക്കറ്റ് ടൂർണമെൻ്റ് നടന്ന മൈതാനത്ത് എത്തി താരങ്ങളുടെ വോട്ടും തേടി.

Back to top button
error: Content is protected !!
Close