യുഡിഎഫ് ആവോലി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആവോലി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ആവേലി ജെ.ജെ ഹാളില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇഡിയെ ഉപയോഗിച് പ്രതിപക്ഷ രാഷ്ടീയ നേതാക്കളെ തകര്‍ക്കാനുള്ള ശ്രമം ജനാധ്യപത്യത്തെ അപകടപെടുത്തുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
യുഡിഎഫ് ചെയര്‍മാന്‍ ജോര്‍ജ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് കണ്‍വീനര്‍ കെ.പി മുഹമ്മദ് കാഞ്ഞിരക്കാട്ട് സ്വാഗതം, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം പരീത്, കര്‍ഷക സംഘം എറണാകുളം ജില്ലാ പ്രസിഡന്റ് എം.എം അലിയാര്‍, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ മീരാന്‍ മൗലവി, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ് സൈനുദ്ദീന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പരിക്കന്‍, യുഡിഎഫ് മണ്ഡലം ട്രഷറര്‍ രാജു കണിമറ്റം, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, ഒഐസിസി സെക്രട്ടറി കെ.എം അഷ്‌റഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ജമാല്‍ ചാലില്‍, ഹനീഫ രണ്ടാര്‍, ഫാറൂഖ് മടത്തോടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!