രാഷ്ട്രീയം

പറഞ്ഞുറപ്പിച്ച് കമ്മീഷന്‍ അടിച്ച് മാറ്റുന്ന ബ്രോക്കര്‍മാരുടെ കൂട്ടമായി സംസ്ഥാന സര്‍ക്കാര്‍ മാറി:-ഫ്രാന്‍സീസ് ജോര്‍ജ്.

 

മൂവാറ്റുപുഴ : പറഞ്ഞുറപ്പിച്ച് കമ്മീഷന്‍ അടിച്ച് മാറ്റുന്ന ബ്രോക്കര്‍മാരുടെ കൂട്ടമായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഫ്രാന്‍സീസ് ജോര്‍ജ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവിടുന്ന അഴിമതി സര്‍ക്കാരിനെതിരെയുളള വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് തോമസിന്‍റെ കല്ലൂര്‍ക്കാട് പഞ്ചായത്തുതല വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളായ ജോസ് അഗസ്റ്റിന്‍, കെ.ജി. രാധാകൃഷ്ണന്‍, ഐഎന്‍റ്റിയുസി നേതാവ് ജോണ്‍ തെരുവത്ത്, മുഹമ്മദ് റഫീക്ക്, പങ്കജാക്ഷന്‍ നായര്‍, ബൈജു അത്രശേരി, ആല്‍ബിന്‍ രാജു, വില്‍സണ്‍ നെടുങ്കല്ലേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സ്വീകരണ പരിപാടികളില്‍ സ്ഥാനാര്‍ഥികളും യുഡിഎഫ് നേതാക്കളും പങ്കെടുത്തു. സമാപന സമ്മേളനം കെപിസിസി അംഗം എ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

Back to top button
error: Content is protected !!
Close