കടയിരുപ്പ് ഗുരുകുലം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് വൻ ഓഫറുമായി യു.എസ് കമ്പനി

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

കോലഞ്ചേരി: കടയിരുപ്പ് ഗുരുകുലം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് വൻ ഓഫറുമായി യു.എസ് കമ്പനി. ഗുരുകുലം കോളജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ അലന്‍ ബാബുവിനാണ് യു.എസിലെ ഒറക്കിള്‍ സോഫ്റ്റ് വെയര്‍ കമ്പനിയാണ് പ്രതി വര്‍ഷം 35 ലക്ഷം രൂപ ശമ്പളമായുള്ള ഓഫര്‍ നല്‍കിയത്. കമ്പനിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കാണ് ക്ഷണം. ആലുവ സ്വദേശിയായ ബാബു, റീല ദമ്പതികളുടെ മകനാണ് അലന്‍. ഗൂഗിളിലും, സിസ്‌ക്കോയിലും പ്‌ളേസ്‌മെന്റ് ലഭിച്ചെങ്കിലും ഒറക്കിളാണ് അലന്‍ തെരഞ്ഞെടുത്തത്. കോളജിലെ അധ്യാപകരുടെയും, മാനേജ്‌മെന്റിന്റെയും അകമഴിഞ്ഞ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് അലന്‍ പറയുന്നു.

Back to top button
error: Content is protected !!